ജമാഅത്ത് ഉദ് ദാവയെ യുഎന്‍ നിരോധിച്ചു
യുഎന്‍: പാകിസ്‌താന്‍ തീവ്രവാദി സംഘടനയായി ലഷ്‌കര്‍ ഇ തൊയ്‌ബയുടെ മുഖ സംഘടനയായ ജമാഅത്ത് ഉദ് ദാവയെ നിരോധിക്കാന്‍ ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതി തീരുമാനിച്ചു.
ഈ സംഘടന ഭീകര സംഘടന തന്നെയാണെന്ന് യുഎന്‍ വ്യക്തമാക്കി. നാല് ലഷ്‌കര്‍ നേതാക്കളെ സുരക്ഷാ സമിതി ഭീകരരായും പ്രഖ്യാപിച്ചിട്ടുണ്ട്. സാക്കി ഉര്‍ റഹ്മാന്‍ ലഖ് വി, മുഹമ്മദ് സയീദ്, ഹാജി മുഹമ്മദ് അഷ്‌റഫ്, അഹമ്മദ് ബഹാസിഖ് എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തില്‍ ജമാഅത്ത് ഉദ് ദവയ്‌ക്ക് പങ്കുണ്ടെന്നും സംഘടനയെ നിരോധിക്കണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് യുഎന്‍ നടപടി. ലഷ്‌കര്‍ ഇ തൊയ്‌ബയെ യുഎന്‍ നേരത്തേ നിരോധിച്ചിരുന്നു.
ഉദ് ദാവയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യുഎന്‍ തയ്യാറായാല്‍ തങ്ങളും അങ്ങനെ തന്നെ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പാകിസ്‌താന്‍ വ്യക്തമാക്കിയിരുന്നു.
ഈ സംഘടനയെ നിരോധിക്കാന്‍ മുമ്പ്, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് നീക്കം നടത്തിയെങ്കിലും ചൈനയുടെ എതിര്‍പ്പുമൂലം അത് നടക്കാതെ പോവുകയായിരുന്നു.
ഉദ് ദാവയെ നിരോധിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് യുഎന്‍ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുഎന്‍ സംഘടനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications