ബാങ്ക് ഓഫ് അമേരിക്കയിലും ലേഓഫ്
ന്യൂയോര്‍ക്ക്: ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബാങ്ക് ഓഫ് അമേരിക്കയും തൊഴില്‍ വെട്ടിക്കുറയ്‌ക്കുന്നു. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 35000ത്തോളം പേരെ ഒഴിവാക്കാന്‍ ബാങ്ക് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രതിസന്ധിയിലായ മെറില്‍ ലിഞ്ചിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെട്ടിക്കുറയ്‌ക്കുന്ന തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ബാങ്ക് ഓഫ് അമേരിക്ക അറിയിച്ചു.
ലോകത്തെ മികച്ച സാമ്പത്തിക സ്ഥിതിയുള്ള പ്രമുഖ ബാങ്കുകളില്‍ ഒന്നായാണ് ബാങ്ക് ഓഫ് അമേരിക്ക കണക്കാക്കപ്പെട്ടിരുന്നത്. ഇവര്‍തന്നെ തൊഴിലുകള്‍ വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനിച്ചത് യുഎസിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം എത്രത്തോളമാണെന്നത് വ്യക്തമാക്കുന്നു.
ഫലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. യഥാര്‍ത്ഥത്തില്‍ വെട്ടിക്കുറയ്‌ക്കുന്ന തൊഴിലുകളുടെ എണ്ണം പൂര്‍ണമായും കണക്കാക്കിയിട്ടില്ല. അടുത്ത വര്‍ഷം ആദ്യത്തോടെ മാത്രമേ ഇതിനെക്കുറിച്ച് ഒരു വ്യക്തമായ ചിത്രം ലഭിക്കുകയുള്ളു.












Click it and Unblock the Notifications