3ജി മൊബൈല്‍ സേവനത്തിന് തുടക്കം
ദില്ലി: ഇന്ത്യന്‍ വാര്‍ത്താ വിനിമയരംഗത്ത് വന്‍വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന മൂന്നാം തലമുറ 3ജി മൊബൈല്‍ സേവനത്തിന് ദില്ലിയില്‍ തുടക്കം.
പൊതുമേഖലാ സ്ഥാപനമായ എംടിഎന്‍എല്‍ ആണ് രാജ്യത്ത് ആദ്യമായി 3ജി മൊബൈല്‍ സേവനം അവതരിപ്പിയ്‌ക്കുന്നത്. ഹൈസ്‌പീഡ് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ്, ലൈവ് ടിവി, വീഡിയോ കോള്‍, ഡൗണ്‍ലോഡിംഗ് തുടങ്ങി ഒട്ടേറെ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകുന്ന 3ജി നെറ്റ് വര്‍ക്കിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍വഹിച്ചു.
രാജ്യത്തെ ബ്രോഡ് ബാന്‍ഡ് വ്യാപനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിയ്‌ക്കാന്‍ 3ജി സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത മാസം ചെന്നൈയിലും ഫെബ്രുവരിയില്‍ മുംബൈയിലും 3ജി സംവിധാനം ലഭ്യമാകുമെന്ന് മന്ത്രി രാജ അറിയിച്ചു.
മൊബൈല്‍ നമ്പര്‍ മാറാതെ നെറ്റ് വര്‍ക്ക് മാറാന്‍ ഉപഭോക്തക്കള്‍ക്ക് അവസരം നല്‌കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി മെട്രോ നഗരങ്ങളിലും മറ്റു പ്രധാന നഗരങ്ങളിലും അടുത്ത വര്‍ഷം മധ്യത്തോടെ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications