Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്‌പാദന സൂചികയില്‍ വന്‍ ഇടിവ്‌

ദില്ലി: ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ്‌ഘടനയെ ഗ്രസിയ്‌ക്കുന്നതിന്റെ സൂചനകള്‍ നല്‌കിക്കൊണ്ട്‌ വ്യവസായിക ഉത്‌പാദന സൂചികയില്‍ വന്‍ ഇടിവ്‌.

4.8 ശതമാനത്തില്‍ നിന്നും 0.4 ശതമാനമായാണ്‌ കുറഞ്ഞിരിയ്‌ക്കുന്നത്‌. കഴിഞ്ഞ 15 കൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒക്ടോബര്‍ മാസത്തിലെ കണക്കാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്‌. സെപ്‌റ്റംബറില്‍ 4.8 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം 12 ശതമാനത്തില്‍ നിന്നിരുന്ന നിരക്കാണ്‌ ഇപ്പോള്‍ കുത്തനെ ഇടിഞ്ഞിരിയ്‌ക്കുന്നത്‌.

നിര്‍മാണ മേഖലയിലെ ഉത്‌പാദനം 13.8 ശതമാനത്തില്‍ നിന്നും 1.2 ശതമാനത്തിലേക്ക്‌ താഴ്‌ന്നു. ആഗോള സാമ്പത്തിക മാന്ദ്യം തന്നെയാണ്‌ തകര്‍ച്ചയ്‌ക്ക്‌ കാരണമെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുകള്‍ പുറത്ത്‌ വരാനിരിയ്‌ക്കുന്ന നവംബര്‍ മാസത്തെ ഉത്പാദന സൂചികാ നിരക്ക് പൂജ്യത്തിനും താഴെപ്പോകുമെന്നാണ്‌ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+