Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ-കാര്‍ഡുകളെ സൂക്ഷിക്കുക

Computer Virus
ബാംഗ്ലൂര്‍: ക്രിസ്‌മസ്‌ പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മെയില്‍ ബോക്‌സുകള്‍ ഇ കാര്‍ഡുകള്‍ കൊണ്ട്‌ നിറഞ്ഞുകവിഞ്ഞു തുടങ്ങിയിട്ടുണ്ടാകും. ഓരോ കാര്‍ഡുകാണുമ്പോഴും തുറന്നുനോക്കാനുള്ള ആകാംക്ഷയെ അടക്കിനിര്‍ത്തുക പ്രയാസമാണ്‌.

പക്ഷേ സൂക്ഷിക്കുക. ഇ-കാര്‍ഡിന്റെ പരിവേഷത്തില്‍ എത്തുന്നത്‌ ഒരു പക്ഷേ രഹസ്യങ്ങള്‍ ചോര്‍ത്താനും കമ്പ്യൂട്ടറിനെ കേടുവരുത്താനും കഴിവുള്ള ഒരു ചാരന്‍ വൈറസായിരിക്കും.

അജ്ഞാത മേല്‍വിലാസങ്ങളില്‍ നിന്നും ഇ കാര്‍ഡുകള്‍ വഴി കമ്പ്യൂട്ടറില്‍ കയറുന്ന വൈറസുകളുടെ കാലം കഴിഞ്ഞു. രഹസ്യം ചോര്‍ത്താനായി ചാരപ്പണി ചെയ്യുന്ന വൈറസുകളാണ്‌ ഇപ്പോള്‍ രംഗത്തുള്ളത്‌. മെയില്‍ ബോക്‌സിലും കമ്പ്യൂട്ടറിലും കയറി തിരഞ്ഞ്‌ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ വന്‍കിട കമ്പനികള്‍ക്ക്‌ എത്തിച്ചുകൊടുക്കുന്ന പരിപാടി ഇപ്പോള്‍ വന്‍ പ്രചാരം നേടിക്കഴിഞ്ഞു.

ചിലര്‍ വാണിജ്യാവശ്യത്തിന്‌ ഈ വിവരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പുതിയ തലമുറയുടെ അഭിരുചികള്‍ മനസ്സിലാക്കാനും അതിനനുസരിച്ച്‌ വിപണനതന്ത്രങ്ങള്‍ മാറ്റാനും ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഒരു വര്‍ഷം പതിനായിരം കോടി രൂപയുടെ വരെ ഇടപാടുകള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ടെന്നാണ്‌ വെബ്‌ സുരക്ഷാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്‌.

അപകടകരമായ വെബ്‌സൈറ്റുകളിലേയ്‌ക്കുള്ള ലിങ്ക്‌, ഇ-കാര്‍ഡുകള്‍, സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാനുള്ള സൗകര്യം, ആന്റ്‌ വൈറസ്‌ പ്രോഗ്രാമുകളെ കബളിപ്പിക്കുന്ന ബഗ്ഗുകള്‍ എന്നിങ്ങനെ പല രൂപത്തിലാണ്‌ ഇന്റര്‍നെറ്റില്‍ ഇത്തരം ചാരന്മാര്‍ പ്രചരിക്കുന്നത്‌.

അജ്ഞാത മേല്‍വിലാസത്തില്‍ നിന്നും സുഹൃത്തുക്കളുടേതെന്ന്‌ തോന്നിപ്പിക്കുന്ന മേല്‍വിലാസത്തില്‍ നിന്നും എത്തുന്ന മെയിലുകളില്‍ കഴിവതും ക്ലിക്ക്‌ ചെയ്യാതിരിക്കുക. ഇതുതന്നെയാണ്‌ വൈറസ്‌ ചാരന്മാരെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+