കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14കാരിയെ തീവണ്ടിയില്‍ മാനഭംഗപ്പെടുത്തി

  • By Staff
Google Oneindia Malayalam News

പട്‌ന: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ പതിനാലുകാരിയെ മാനഭംഗപ്പെടുത്തി. അവാധ്‌-അസം എക്‌സ്‌പ്രസിലാണ്‌ ദില്ലി സ്വദേശിനിയായ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്‌.

ബുധനാഴ്‌ച പുലര്‍ച്ചെ തീവണ്ടിയുടെ ജനറല്‍ കംപാര്‍ട്‌മെന്റിലാണ്‌ സംഭവം നടന്നത്‌. ബംഗാളിലെ കലികാപൂരിലെ ഒരു വീട്ടില്‍ ജോലിയ്‌ക്കുനില്‍ക്കുന്ന പെണ്‍കുട്ടി സ്വഗൃഹത്തിലേയ്‌ക്ക്‌ പോവുകയായിരുന്നു.

കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രേംകുമാര്‍ എന്നയാളെ തീവണ്ടിയിലെ മറ്റ്‌ യാത്രക്കാര്‍ പിടികൂടി റയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്‌. ദില്ലി റയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കളോട്‌ കാത്ത്‌ നില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ പെണ്‍കുട്ടി തീവണ്ടിയില്‍ തനിച്ചായിരുന്നു യാത്രചെയ്‌തത്‌.

ബുധനാഴ്‌ച പുലര്‍ച്ചെ ഉറക്കമുണര്‍ന്ന്‌ ടോയ്‌ലറ്റില്‍ പോയ സമയത്താണ്‌ കുട്ടി പീഡിപ്പിക്കപ്പെട്ടത്‌. കുട്ടിയുടെ കരച്ചില്‍ കേട്ട്‌ എത്തിയ മറ്റ്‌ യാത്രക്കാര്‍ പ്രേം കുമാറിനെ പിടികൂടുകയായിരുന്നു.

റയില്‍വേ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട്‌ വെള്ളിയാഴ്‌ച പൊലീസിന്‌ ലഭിക്കും.

മാതാപിതാക്കള്‍ എത്തുന്നതുവരെ കുട്ടി ഒരു വനിതാ പൊലസീന്റെ സംരക്ഷണയിലായിരുന്നു. വ്യാഴാഴ്‌ച കുട്ടിയെ ബെഗുസരായ്‌ സിജെഎം കോടതിയില്‍ കൊണ്ടുപോയി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X