Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: എഫ്‌ഐആര്‍ കോടതിയിലുമില്ല

കോട്ടയം: സിസ്‌റ്റര്‍ അഭയ കേസിലെ എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കോട്ടയം സബ്‌ ഡിവിഷനല്‍ മജിസ്‌ട്രേട്ട്‌ കോടതിയിലില്ലെന്ന്‌ സൂചന.

സിബിഐ കസ്‌റ്റഡിയില്‍ കഴിയുന്ന ഫാദര്‍ തോമസ്‌ കോട്ടൂരിനുവേണ്ടി അദ്ദേഹത്തിന്റെ സഹോദരന്‍ സൈമണ്‍ കോട്ടൂരാണ്‌ രേഖകള്‍ക്കായി ആര്‍ഡിഒ കോടതിയില്‍ അപേക്ഷ നല്‍കിയത്‌. രേഖകള്‍ പൂര്‍ണമായും തങ്ങളുടെ പക്കലില്ലെന്ന്‌ കോടതി ഉദ്യോഗസ്ഥന്‍ സൈമണിന്റെ അഭിഭാഷകനെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്‌.

ഇതുസംബന്ധിച്ച്‌ ആര്‍ഡിഒ കോടതി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുണ്ടെങ്കിലും സൂപ്രണ്ട്‌ ഇല്ലാത്തതിനാല്‍ അഭിഭാഷകന്‌ ഇത്‌ വാങ്ങാന്‍ കഴിഞ്ഞില്ല. ഈ റിപ്പോര്‍ട്ട്‌ ലഭിച്ചെങ്കില്‍ മാത്രമേ രേഖകള്‍ മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടോ, ഏതെങ്കിലും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണോ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍‌ കഴിയുകയുള്ളു.

കേസില്‍ ലോക്കല്‍ പൊലീസ്‌ തയ്യാറാക്കിയ എഫ്‌ഐആര്‍, ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ തുടങ്ങിയ രേഖകള്‍ തങ്ങളുടെ പക്കലില്ലെന്ന്‌ സിബിഐ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കോട്ടൂരിന്റെ അഭിഭാഷകന്‍ സി രാമന്‍ പിള്ള നേരത്തേ സിബിഐ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ രേഖകള്‍ ലഭ്യമല്ലെന്നാണ്‌ കോടതി അറിയിച്ചത്‌.

അഭയയുടെ മരണവുമായി ബന്ധപ്പെട്ട്‌ ആര്‍ഡിഒ കോടതിയില്‍ അസ്വാഭാവിക മരണത്തിന്‌ 187/92 ക്രൈം നമ്പരില്‍ കേസ്‌ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഥമവിവര റിപ്പോര്‍ട്ട്‌, മൊഴി, ഇന്‍ക്വസ്‌റ്റ്‌ റിപ്പോര്‍ട്ട്‌, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ , ക്രൈംബ്രാഞ്ച്‌ പൊലീസ്‌ കൊടുത്ത ചാര്‍ജിന്റെ പകര്‍പ്പ്‌, ക്രൈംബ്രാഞ്ച്‌ കണ്ടെടുത്ത തൊണ്ടി മുതലുകളുടെ പട്ടിക, ഇതില്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടവ തുടങ്ങിയ രേഖകള്‍ കിട്ടണമെന്നാവശ്യപ്പെട്ടാണ്‌ സൈമണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+