മദ്യലഹരയില്‍ ഡ്രൈവര്‍ എസ്‌ഐയെ കടിച്ചു
കൊല്ലം: മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ എസ്‌ഐയെ കടിച്ച് പരുക്കേല്‍പ്പിച്ചു. കൊട്ടാരക്കര സ്റ്റേഷനിലെ എസ്‌ഐ അനില്‍ കുമാറിനാണ് കടിയേറ്റത്.
സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധന നടത്തുന്നതിനിടെ മദ്യപിച്ച് ഓട്ടോ ഓടിച്ച് വരുകയായിരുന്ന സുരേഷിന്റെ വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി.
തുടര്‍ന്ന് പൊലീസ് ഓട്ടോയെ പിന്തുടര്‍ന്ന് ചെന്നു. പൊലീസുകാര്‍ പിന്തുടരുന്നത് കണ്ട് ഓട്ടോ നിര്‍ത്തിയ സുരേഷ് പിന്നാലെ വന്ന ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.
അപ്പോള്‍ എസ്‌ഐ ബസില്‍ കയറി സുരേഷിനെ പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് രക്ഷപ്പെടാനായി സുരേഷ് എസ്‌ഐയെ കടിച്ചത്. ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications