Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടികളുടെ ആത്മഹത്യ: സൈബര്‍ സെല്‍ അന്വേഷിക്കും

ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന്‌ ഹയര്‍ സെക്കന്‍ഡറി വ്‌ദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണത്തിന്‌ പോലീസ്‌ സൈബര്‍ സെല്ലിനെ നിയോഗിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിയ്‌ക്കുന്നതായി പ്രചരിച്ച മൊബൈല്‍ ഫോണ്‍ ക്യാമറദൃശ്യങ്ങളെപ്പറ്റി സൈബര്‍ സെല്‍ അന്വേഷണം നടത്തും.

മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയുടേതെന്ന്‌ സംശയിക്കുന്ന മൊബൈല്‍ വഴി പ്രചരിച്ചിരുന്ന നീലചലച്ചിത്രം ആ പെണ്‍കുട്ടിയുടേതല്ലെന്ന്‌ ആ രക്ഷിതാക്കള്‍ തന്നെ നേരിട്ട്‌ കണ്ട്‌ ബോധ്യപ്പെട്ടതായി പോലീസ്‌ അറിയിച്ചിട്ടുണ്ട്‌.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട്‌ ആത്മഹത്യ ചെയ്‌ത വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ നാല്‌ ആണ്‍കുട്ടികളെ എറണാകുളത്തെ ഓഫീസില്‍ വിളിച്ചുവരുത്തി ഐ ജി വില്‍സണ്‍ എം പോള്‍ വീണ്ടും ചോദ്യം ചെയ്‌തു.
നേരത്തെ ലോക്കല്‍ പോലീസ്‌ ഇവരില്‍ നിന്നെടുത്ത മൊഴിയും നേരിട്ടെടുത്ത മൊഴിയും തമ്മില്‍ ഐജി താരതമ്യം നടത്തി. അന്വേഷണത്തില്‍ എന്തെങ്കിലും പാളിച്ച നടന്നിട്ടുണ്ടോയെന്നറിയുകയായിരുന്നു ലക്ഷ്യം.

മരണപ്പെട്ട പെണ്‍കുട്ടികളും സഹപാഠികളായ ആണ്‍കുട്ടികളും തമ്മില്‍ സ്ഥിരമായി മൊബൈല്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നതായി സൂചനയുണ്ട്‌. ഇവര്‍ക്കാര്‍ക്കും സ്വന്തമായി മൊബൈലുകളില്ലെന്നും രക്ഷിതാക്കള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഉപയോഗിച്ചാണ്‌ ബന്ധപ്പെട്ടിരുന്നതെന്നും പോലീസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+