Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠനാവശ്യത്തിന്‌ മൃതദേഹം എവിടെ നിന്ന്‌?

കൊച്ചി: പഠനാവശ്യങ്ങള്‍ക്കുള്ള മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ക്ക്‌ എവിടെ നിന്ന്‌ ലഭിയ്‌ക്കുന്നു എന്നറിയിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി 12 സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ക്കും സര്‍ക്കാരിനും സിബിഐയ്‌ക്കും നോട്ടീസയച്ചു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കുള്ള മൃതദേഹങ്ങളുടെ ഉറവിടത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെ‌ട്ട്‌ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹര്‍ജിയിലാണ് കോടതി നോട്ടീസ്‌ അയച്ചിരിയ്‌ക്കുന്നത്‌.

നിയമപ്രകാരം പോലീസാണ്‌ മെഡിക്കല്‍ കോളെജുകള്‍ക്ക്‌ ആവശ്യമായ മൃതദേഹങ്ങള്‍ നല്‌കാറുള്ളത്‌. എന്നാല്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങളായി പോലീസ്‌ ഇത്തരത്തില്‍ മൃതദേഹങ്ങളൊന്നും നല്‌കിയിട്ടില്ലെന്ന്‌ ഡിജിപി വിവരാവകാശ നിയമപ്രകാരം അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ്‌ പ്രോപ്പര്‍ ചാനല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്‌. സംസ്ഥാനത്ത്‌ ദുരൂഹ സാഹചര്യങ്ങളില്‍ ആളുകളെ കാണാതാകുന്നത്‌ ഇതുമായി ബന്ധമുണ്ടെന്ന സംശയവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+