യുവതി കാറിനുള്ളില്‍ മരിച്ച നിലയില്‍
ആലപ്പുഴ: നഗരത്തില്‍ സൗത്ത് പോലീസ് സ്‌റ്റേഷന് സമീപം യുവതിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി സീമ(27)യുടെ മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടെത്തിയത്.
അമ്പലപ്പുഴയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ രാജു തോമസിന്റേതാണ് കാര്‍. സംഭവത്തെ തുടര്‍ന്ന് രാജു ഒളിവില്‍ പോയിരിക്കുകയാണ്. രാജുവിന്റെ അമ്മ നല്‌കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കാര്‍ കണ്ടെത്തിയത്.
മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റും ആലപ്പുഴ നഗരസഭയിലെ മുന്‍ അംഗവുമായ പി.കെ ശ്യാമളയുടെ മകളാണ് സീമ.
സീമയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ ഉടമ രാജുവുമായി സീമ പ്രണയത്തിലായിരുന്നുവെന്നും വെള്ളിയാഴ്‌ച ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്നും രാജു പിന്‍മാറിയതിനെ തുടര്‍ന്ന് സീമ ആത്മഹത്യ ചെയ്തതെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications