സ്റ്റേജില്‍ നടന്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചു

വിയന്നയിലെ ബര്‍ഗ് തിയേറ്ററില്‍ കഴിഞ്ഞയാഴ്‌ചയാണ് സംഭവം നടന്നത്. ഫ്രഡറിക് സ്‌കില്ലര്‍ രചിച്ച മേരി സ്റ്റുവര്‍ട്ട് എന്ന നാടകത്തിനിടെയാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള രംഗങ്ങള്‍ അരങ്ങേറിയത്.
നാടകത്തില്‍ ഹോവല്‍സിന്റെ കഥാപാത്രം ആത്മഹത്യ ചെയ്യുന്ന ഒരു രംഗമുണ്ട്. ഈ രംഗം അഭിനയിച്ചുകൊണ്ടിരിക്കെ ഹോവല്‍സ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കഴുത്ത് മുറിയ്‌ക്കുകയാണുണ്ടായത്. ഹോവല്‍സിന്റെ പ്രകടനം കണ്ട് കാണികള്‍ കയ്യടിയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
സ്‌പെഷ്യല്‍ ഇഫക്ടുകളുടെ സഹായത്തോടെ രംഗം അവതരിപ്പിക്കുകയാണെന്നായിരുന്നു കാണികളുടെ ധാരണ. എന്നാല്‍ രക്തം വാര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞുവീണ ഹോവല്‍സിന്റെ പൊലീസുകാര്‍ വന്ന് എടുത്തുകൊണ്ടുപോയപ്പോഴാണ് കാണികള്‍ക്ക് കാര്യം മനസ്സിലായത്.
ഹോവല്‍സിന്റെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. അത്ഭുതകരമായാണ് നടന്‍ രക്ഷപ്പെട്ടതെന്നും ചെറുതായൊന്നു മാറിയിരുന്നെങ്കില്‍ കഴുത്തിലെ രക്തധമനി മുറിഞ്ഞ് മരണം സംഭവിക്കുമായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
സംഭവം ആത്മഹത്യാശ്രമമായിരുന്നോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷം നടത്തുന്നുണ്ട്. കഴുത്തുമുറിക്കാനുപയോഗിച്ച കത്തി തിയേറ്ററിന് തൊട്ടടുത്തുള്ള കടയില്‍നിന്നാണ് ഹോവല്‍സ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്തായാലും ചികിത്സയ്‌ക്കുശേഷം കഴുത്തില്‍ കെട്ടുമായി ഹോവല്‍സ് വീണ്ടും സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.












Click it and Unblock the Notifications