മുംബൈ ആക്രമണം: തെളിവുകള്‍ കൈമാറണമെന്ന് പാകിസ്‌താന്‍
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യയ്‌ക്ക് ലഭിച്ച തെളിവുകളും വിവരങ്ങളും കൈമാറാന്‍ പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു.
പാകിസ്‌താന്‍ ആവശ്യപ്പെട്ടിട്ടും അന്വേഷണം സംബന്ധിച്ച എന്തെങ്കിലും വിവരങ്ങളോ തെളിവുകളോ കൈമാറാന്‍ ഇന്ത്യ തയ്യാറായിട്ടില്ലെന്നും ഖുറേഷി കുറ്റപ്പെടുത്തി. ഒരു കുറ്റകൃത്യത്തിന്റെ കാഴ്‌ചയില്‍ നിന്നു മാത്രം അന്വേഷണം നടത്തുന്നത് കുറ്റകരമാണ്.
ഇരു രാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ സുതാര്യമായ സഹകരണം വേണം. അന്വേഷണത്തിനായി ഒരു സംയുക്ത കമ്മീഷന്‍ രൂപീകരിയ്‌ക്കണമെന്നും പാകിസ്‌താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ് ദാവയെ നിരോധിയ്‌ക്കുകയും സംഘടനയുടെ തലവന്‍ മുഹമ്മദ് ഹാഫിസ് സയീദിനെ വീട്ടു തടങ്കലിലാക്കുകയും ചെയ്‌തതിന് ശേഷം മാധ്യമങ്ങളോട് സംസാരിയ്‌ക്കുകയായിരുന്നു ഖുറേഷി.
മുംബൈ ആക്രമണം സംബന്ധിച്ച് വിശ്വാസ്യകരമായ തെളിവുകളില്ലാതെ അന്വേഷണം അസാദ്ധ്യമാണെന്നും ഖുറേഷി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications