കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്‍ ചുംബിച്ചു; കാമുകിയ്‌ക്ക്‌ കേള്‍വിശക്തി നഷ്ടപ്പെട്ടു

  • By Staff
Google Oneindia Malayalam News

ചുംബനമെന്നത്‌ മനോഹരമായ ഒരു അനുഭൂതിയാണ്‌ പ്രണയികള്‍ക്ക്‌ സമ്മാനിയ്‌ക്കുന്നത്‌. ചുംബനമധുരം നുകരുകയെന്നത്‌ ഏതൊരു പ്രണയികളുടെയും സ്വപ്‌നമാണ്‌.

സാഹചര്യം ഒത്തു വരുമ്പോള്‍ എന്തായാലും കാമുകിയ്‌ക്ക്‌ ഒരു ചുംബനം നല്‍കണമെന്ന്‌ ആഗ്രഹിക്കാത്ത കാമുകന്മാര്‍ കുറവാണ്‌. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങള്‍ നല്‍കുന്ന ചുംബനം ഒരു പക്ഷേ അവളെ ബധിരയാക്കിയേയ്‌ക്കും.

ഒരു ചുംബനം കൊണ്ട്‌ കേള്‍വി ശക്തി പോകുമോയെന്നല്ലേ ചിന്തിയ്‌ക്കുന്നത്‌. സംശയിക്കേണ്ട കേള്‍വി ശക്തി നഷ്ടപ്പെടും. തെക്കന്‍ ചൈനയിലെ ഒരു യുവതി ഇപ്പോള്‍ ചുംബനത്തിന്റെ ഈ ദോഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌.

കാമുകന്‍ ചുംബിച്ചതിനെത്തുടര്‍ന്ന്‌ ഗ്വാങ്‌ഡോങ്‌ പ്രവിശ്യയിലെ സുഹായ്‌ സ്വദേശിയായ ഈ ഇരുപതുകാരിയുടെ ഇടതു ചെവിയുടെ കേള്‍വിശക്തിയാണ്‌ നഷ്ടപ്പെട്ടിരിക്കുന്നത്‌. വായിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന്‌ ഇയര്‍ ഡ്രം പുറത്തേയ്‌ക്ക്‌ തള്ളിവന്നതുകൊണ്ടാണ്‌ പ്രശ്‌നം സംഭവിച്ചതെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌.

രണ്ടുമാസമെങ്കിലും ചികിത്സ നടത്തിയാല്‍ മാത്രമേ യുവതിയ്‌ക്ക്‌ കേള്‍വി ശക്തി തിരിച്ചുകിട്ടുകയുള്ളുവെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നു. ഡിസംബര്‍ 10ന്‌ ബുധനാഴ്‌ച ചൈന ഡെയ്‌ലി എന്ന പത്രത്തിലാണ്‌ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X