Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്‌മല്‍ എന്റെ മകന്‍ : കസബ്‌

ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ അജ്‌മല്‍ അമീര്‍ ഇമാന്‍ തന്റെ മകനാണെന്ന്‌ പാകിസ്‌താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഫരീദ്‌കോട്ട്‌ സ്വദേശി അമീര്‍ കസബ്‌ വെളിപ്പെടുത്തി.

ബിബിസിയും ബ്രിട്ടിഷ്‌ പത്രമായ ഒബ്‌സര്‍വറും അജ്‌മല്‍ ഫരീദ്‌കോട്ട്‌ സ്വദേശിയാണെന്ന്‌ നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നെങ്കിലും ഇതാദ്യമായണ്‌ കുടുംബാംഗങ്ങള്‍ തന്നെ വിവരം സ്ഥിരീകരിയ്‌ക്കുന്നത്‌.

ആദ്യ ദിവസങ്ങളില്‍ അത്‌ എന്റെ മകനല്ലെന്ന്‌ വിശ്വസിയ്‌ക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ഞാന്‍ അംഗീകരിയ്‌ക്കുന്നു. സത്യം അത്‌ തന്നെയാണ്‌. പത്രങ്ങളില്‍ കണ്ടത്‌ എന്റെ മകന്‍ അജ്‌മലിന്‍റെ ചിത്രം തന്നെയാണ്‌-അമീര്‍ കസാബ്‌ പറഞ്ഞു. പാക്‌ പത്രമായ ഡോണാണ്‌ പുതിയ അമീര്‍ കസാബിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിയ്‌ക്കുന്നത്‌.

ഒരു ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന അജ്‌മല്‍ വീട്ടില്‍ നിന്നും പിണങ്ങി നാല്‌ വര്‍ഷം മുന്പ് പോയതാണെന്ന്‌ പിതാവ്‌ പറയുന്നു. പെരുന്നാളിന്‌ പുതുവസ്‌ത്രം വേണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിനാണ്‌ പിണങ്ങിപ്പോയതെന്നുമാണ്‌ പിതാവ്‌ പറഞ്ഞത്‌.

ഇമാന്റെ ചിത്രം പത്രങ്ങളില്‍ കണ്ടതിന്‌ ശേഷം അമ്മ നൂര്‍ ആകെ തകര്‍ന്നു പോയെന്ന്‌ കസാബ്‌ പറഞ്ഞു. അജ്‌മലിന്റെ കൂടപ്പിറപ്പുകളും കസാബിന്റെ അഭിമുഖ സമയത്ത്‌ കൂടെയുണ്ടായിരുന്നു.

മുംബൈ ഭീകരാക്രമണത്തിനോട്‌ ജീവനോടെ പിടിയിലായ ഏക ഭീകരനായ അജ്‌മല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+