സര്‍ക്കാര്‍ മേഖലയിലും മികവ് പരിഗണിക്കാന്‍ ശുപാര്‍ശ
ദില്ലി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനനിലവാരം മോശമാണെങ്കില്‍ അവരെ സര്‍വ്വീസില്‍ നിന്നും ഒഴിവാക്കാമെന്ന് പൊതുഭരണ പരിഷ്‌കാര സമിതി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തു.
20 വര്‍ഷത്തെ സേവനത്തിനിടയില്‍ ഉദ്യോഗസ്ഥരുടെ സേവന മികവ് വിലയിരുത്തിയശേഷം കഴിവില്ലാത്തവരെ ജോലിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
രാജ്യത്തെ സിവില്‍ സര്‍വീസ് രംഗത്തെ സമഗ്രമാറ്റം ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമേഖല നിശ്ചയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഉദ്യോഗസ്ഥരെ ചുമതലാബോധമുള്ളവരാക്കാന്‍ കൃത്യമായ ഇടവേളകളില്‍ അവരുടെ മികവ് അവലോകനം ചെയ്യണം.
14വര്‍ഷം സര്‍വീസ് തികയുമ്പോഴാണ് ആദ്യ വിലയിരുത്തല്‍ നടത്തേണ്ടത്. പിന്നീട് 20 വര്‍ഷം സര്‍വീസ് തികയുമ്പോള്‍ രണ്ടാമത്തെ വിലയിരുത്തലില്‍ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യനാണോയെന്ന് പരിശോധിക്കണം. യോഗ്യരല്ലെന്ന് ബോധ്യമായാല്‍ പിരിച്ചുവിടണം- എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍.
സേവനകാലം 20 വര്‍ഷമാണെന്നും മികവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തുടര്‍ സേവനം അനുവദിക്കുകയെന്നും നിയമന ഉത്തരവില്‍ വ്യക്തമായി കാണിയ്‌ക്കണം.
ഉദ്യോഗസ്ഥരുടെ നിക്ഷ്‌പക്ഷത ഉറപ്പാക്കാനും രാഷ്ട്രീയ ഇടപെടലുണ്ടാകാതിരിക്കാനും മാര്‍ഗരേഖ വേണം എന്നീ കാര്യങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് നല്‍കിയതായി സമിതി അധ്യക്ഷന്‍ വീരപ്പമൊയ്‌ലി അറിയിച്ചു.












Click it and Unblock the Notifications