Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐക്കെതിരായ വിമര്‍ശനം തടയണം അഭയയുടെ പിതാവ്‌

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസ്‌ അന്വേഷിയ്‌ക്കുന്ന സിബിഐ സംഘത്തിനെതിരെ സഭാ അധികൃതര്‍ നടത്തുന്ന വിമര്‍ശനം തടയണമെന്നാവശ്യപ്പെട്ട്‌ അഭയയുടെ പിതാവ്‌ തോമസ്‌ ഐക്കരക്കുന്നേല്‍ ഹൈക്കോടതിയെ സമീപിച്ചു.

അന്വേഷണം നടക്കുന്നത്‌ എറണാകുളം സിജെഎം കോടതിയുടെയും ഹൈക്കോടതിയുടെയും മേല്‍നോട്ടത്തിലാണെന്ന്‌ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. ഇതെല്ലാം അറിഞ്ഞ്‌ കൊണ്ട്‌ തന്നെ അനാവശ്യ പ്രസ്‌താവനയിലൂടെ അന്വേഷണം തടസ്സപ്പെടുത്തുന്നവരെ അതില്‍ നിന്ന്‌ വിലക്കണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

കേസന്വേഷണം നിര്‍ണായകഘട്ടത്തിലെത്തി നില്‌ക്കവെ പ്രതികള്‍ക്കനുകൂലമായി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലേക്കാട്ടില്‍ ഇറക്കിയ ഇടയലേഖനമാണ്‌ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്‌.

പ്രതികള്‍ നിരപരാധാകളാണെന്നും അവര്‍ കുറ്റവിമുക്തരാകാന്‍ പ്രാര്‍ത്ഥിയ്‌ക്കണമെന്നും ഇടയലേഖനത്തിലുണ്ടായിരുന്നു. ഇടയലേഖനം പുറത്തിറക്കിയതിന്‌ പിന്നാലെ സിബിഐ അന്വേഷണ സംഘത്തെസഭ നേരിട്ടും അല്ലാതെയും വിമര്‍ശിയ്‌ക്കുകയും ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+