Get Updates
Get notified of breaking news, exclusive insights, and must-see stories!

മഠങ്ങളില്‍ പീഡനം നടക്കുന്നു: വനിതാ കമ്മീഷന്‍

കോട്ടയം: കന്യാസ്‌ത്രീ മഠങ്ങളില്‍ പീഡനങ്ങള്‍ നടക്കുന്നതായുള്ള പരാതികള്‍ വര്‍ധിച്ചുവരുകയാണെന്ന്‌ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പി.കെ സൈനബ.

വെള്ളിയാഴ്‌ച കോട്ടയത്ത്‌ നടന്ന അദാലത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍. മഠങ്ങളിലെ മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍ സംബന്ധിച്ച്‌ അമ്പതോളം പരാതികള്‍ കിട്ടിക്കഴിഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ കന്യാസ്‌ത്രീയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയശേഷം ഒരു വൈദികന്‍ വിദേശത്തേയ്‌ക്ക്‌ കടന്നതായും പരാതിയുണ്ട്‌. ഈ ബന്ധത്തില്‍ പിറന്ന കുഞ്ഞിനെയും താന്നെയും സഭാ അധികാരികളില്‍ നിരന്തരം പീഡിപ്പിക്കുകയാണെന്ന്‌ കാണിച്ചാണ്‌ സ്‌ത്രീ പരാതി നല്‍കിയിരിക്കുന്നത്‌.

കന്യാസ്‌ത്രീ മഠത്തിലെ മദര്‍സുപ്പീരിയര്‍ പീഡിപ്പിക്കുന്നുവെന്ന്‌ കാണിച്ച്‌ ഒരു കന്യാസ്‌ത്രീ പരാതി നല്‍കിയിട്ടുണ്ട്‌. മഠത്തിലെ അനീതികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മാനസികരോഗിയായി ചിത്രീകരിച്ച്‌ മുതിര്‍ന്ന കന്യാസ്‌ത്രീയെ ആശുപത്രിയിലാക്കിയ സംഭവത്തില്‍ നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്നും സൈനബ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+