സുരേഷ് കുമാര്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടു
കോഴിക്കോട്: മൂന്നാര്‍ മുന്‍ദൗത്യസംഘം തലവന്‍ കെ. സുരേഷ് കുമാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയത്തില്‍ ഇടപെട്ടത് കൊണ്ടാണ് സര്‍ക്കാരിന് നടപടി എടുക്കേണ്ടി വന്നതെന്ന് പി. ജയരാജന്‍ എംഎല്‍എ പറഞ്ഞു.
'എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. കേസുമായി കോടതിയിലെത്തട്ടെ അപ്പോള്‍ കാണാം' -ജയരാജന്‍ പറഞ്ഞു.
മൂന്നാര്‍ ഒഴിപ്പിയ്‌ക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ നടന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. നോണ്‍ ടീച്ചിംഗ് എപ്ലോയീസ് ഓര്‍ഗനൈസേഷന്റെ ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ജയരാജന്‍.












Click it and Unblock the Notifications