Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രൗണിനെ വധിക്കാനുള്ള നീക്കം തകര്‍ത്തു

Al-Qaeda attack on Brown foiled in Brussels
ബ്രസല്‍സ്‌: ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിനെ വധിയ്‌ക്കാനുള്ള അല്‍ ക്വയ്‌ദയുടെ പദ്ധതി ബല്‍ജിയന്‍ പോലീസ്‌ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട്‌ 14 ചാവേര്‍ പോരാളികളെ ബെല്‍ജിയന്‍ പോലീസ്‌ പിടികൂടി.

ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയ്‌ക്കെത്തുമ്പോള്‍ നേതാക്കളെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.

രണ്ട്‌ വര്‍ഷം മുമ്പ്‌ പാകിസ്‌താനിലേക്കും അഫ്‌ഗാനിസ്ഥാനിലേക്കും കുടിയേറ്റം നടത്തിയതിന്‌ ശേഷം തിരിച്ചെത്തിയ നാല്‌ പേരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ്‌ ചാവേറുകളെ കണ്ടെത്താന്‍ സഹായിച്ചത്‌.

ഗോര്‍ഡന്‍ ബ്രൗണിന്റെ ഇന്ത്യാ സന്ദര്‍ശനം ഞായറാഴ്‌ച തുടങ്ങാനിരിയ്‌ക്കെയാണ്‌ അദ്ദേഹത്തെ അപായപ്പെടുത്താനുള്ള വാര്‍ത്ത പുറത്തു വന്നിരിയ്‌ക്കുന്നത്‌.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ ഇന്ത്യ-പാക്‌ ബന്ധം വഷളായ സാഹചര്യത്തിലുള്ള ബ്രൗണിന്റെ സന്ദര്‍ശനത്തിന്‌ ഏറെ വന്‍പ്രാധാന്യമാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ കല്‌പിയ്‌ക്കുന്നത്‌.

സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ മുംബൈ ആക്രമണത്തില്‍ പാകിസ്‌താന്റെ വ്യക്തമാക്കുന്ന തെളിവുകള്‍ കൈമാറുമെന്ന്‌ വാര്‍ത്തകളുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+