ചൈനയില്‍ പൈജാമയ്‌ക്ക് നിരോധനം
ബെയ്‌ജിങ്: ചൈനയിലെ ഷാങ്‌ഹായ് നഗരത്തില്‍ പൈജാമയ്‌ക്ക് വിലക്ക്. പൊതു സ്ഥലത്ത് പൈജാമ ധരിക്കുന്നതിനെയാണ് അധികൃതര്‍ നിരുത്സാഹപ്പെടുത്തുന്നത്.
ഇതിനായി ചിലയിടങ്ങളില്‍ ഔദ്യോഗിക തലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. പൈജാമ ധരിക്കുന്നത് കാഴ്‌ച മലിനീകരണത്തിന് കാരണമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പൊതുസ്ഥലത്ത് പൈജാമ ധരിക്കുമ്പോള്‍ ജനങ്ങളെ അപരിഷ്‌കൃതരായി അതായത് സംസ്‌കാരമില്ലാത്തവരായി തോന്നുമെന്നും അതുകൊണ്ടാണ് ഈ വസ്‌ത്രത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പ്രാദേശിക ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ നിരോധനം ജനങ്ങള്‍ക്കിടയില്‍ ഇഷ്ടക്കേടുണ്ടാക്കുന്നുണ്ടെന്നാണ് സൂചന. പൈജാമ ഒരു തരം വസ്‌ത്രാമാണെന്നും ഇത് ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇതിനെ നിരുത്സാഹപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ജനങ്ങളില്‍ പലരും പറയുന്നത്.












Click it and Unblock the Notifications