പീഡനശ്രമം കേണല്‍ അറസ്റ്റില്‍
ദില്ലി: സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സൈനിക ഓഫീസറെ അറസ്‌റ്റു ചെയ്‌തു. ദില്ലിയിലെ ആര്‍മി കോളെജ് മെഡിക്കല്‍ സയന്‍സില്‍ രജിസ്‌ട്രാറായ കേണല്‍ സുന്ദര്‍ യാദവ് (53) ആണ് അറസ്‌റ്റിലായത്. ഇതേ ആശുപത്രിയിലെ ഡോക്ടറും ക്യാപ്റ്റനുമായ 30കാരിയുടെ പരാതി പ്രകാരമാണ് യാദവിനെ അറസ്റ്റു ചെയ്‌തത്.
യാദവുമൊത്ത് കാറില്‍ സഞ്ചരിയ്‌ക്കവെ ചാണക്യപുരിയില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
കേണല്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിപ്പോയ യുവതി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സംഭവം അറിയിച്ചു. ഇതേ തുടര്‍ന്നാണ് യാദവിനെ അറസ്റ്റു ചെയ്‌തത്. ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications