തീവ്രവാദം ഇന്ത്യക്ക് ബ്രിട്ടന്റെ പിന്തുണ
ദില്ലി: മുംബൈ ആക്രമണത്തില്‍ പാക് സംഘടനയായ ലക്ഷ്‌കര്‍ ഇ തോയ്‌ബയുടെ പങ്ക് വ്യക്തമാണെന്ന് ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം പാകിസ്‌താനിലേക്ക് തിരിക്കവെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ പറഞ്ഞു.
പാകിസ്‌താന്‍ ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇന്ത്യയുടെ ആശങ്കകള്‍ പാകിസ്‌താനെ അറിയിക്കുമെന്നും ബ്രൗണ്‍ വ്യക്തമാക്കി. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നല്കും.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രൗണ്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തിരക്കിട്ട ഇന്ത്യാ സന്ദര്‍ശനം. മന്‍മോഹന്റെ വസതിയില്‍ പ്രഭാതഭക്ഷണത്തിനിടെയാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നടന്നത്.
കൂടിക്കാഴ്‌ചയ്‌ക്കിടെ മുംബൈ ആക്രമണത്തില്‍ പാകിസ്‌താന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ എ നായര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.
അഫ്‌ഗാനിസ്ഥാനിലെ സന്ദര്‍ശനത്തിന് ശേഷമാണ് ബ്രൗണ്‍ ശനിയാഴ്ച രാത്രി ഇന്ത്യയിലെത്തിയത്.












Click it and Unblock the Notifications