Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്‌ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്‌തു

കണ്ണൂര്‍: കണ്ണൂര്‍ ടൗണിനിടുത്ത്‌ പന്നേന്‍പറ ഇരട്ടക്കണ്ണന്‍ പാലത്തിന്‌ സമീപം ട്രാക്കില്‍ രണ്ട്‌ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട്‌ സ്വദേശി അനില, നടുവില്‍ സ്വദേശി പ്രിയ എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ കൂട്ടുകാരി ജോമി തോമസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന്‌ പെണ്‍കുട്ടികളും ആലക്കോട്‌ മണക്കടവ്‌ ശ്രീപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്‌. ശനിയാഴ്‌ച രാത്രിയോടെ ഇവര്‍ തീവണ്ടിയ്‌ക്ക്‌ മുന്നില്‍ ചാടുകയായിരുന്നുവെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌.

പ്രിയയുടെ കയ്യില്‍ ക്രിസ്‌മസ്‌ കാര്‍ഡിലെഴുതിയ കുറിപ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. ശരീരം വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുക്കരുതെന്നും മൂന്ന്‌ പേരെയും പയ്യാമ്പലം ശ്‌മശനത്തില്‍ ഒന്നിച്ച്‌ സംസ്‌ക്കരിയ്‌ക്കണമെന്നും കുറിപ്പിലുണ്ട്‌. മരണത്തിന്‌ ആര്‍ക്കും പങ്കില്ലെന്നും തങ്ങളുടെ പേരിലുള്ള പണം ദാനം ചെയ്യണമെന്നും കാര്‍ഡിലുണ്ട്‌. ഒരു മാസത്തിനിടെ ഇത്‌ രണ്ടാം തവണയാണ്‌ സംസ്ഥാനത്ത്‌ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ നടക്കുന്നത്‌. അമ്പലപ്പുഴയില്‍ മൂന്ന്‌ വിദ്യാര്‍ത്ഥിനികള്‍ ക്ലാസ്‌ മുറിയ്‌ക്കുള്ളില്‍ വിഷം കഴിച്ച്‌ കൂട്ട ആത്മഹത്യ ചെയ്‌തത്‌ കേരളത്തെ നടുക്കിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+