കോണ്‍ഗ്രസ് സമ്മേളനത്തിന് ഇന്ന് കൊടിയേറ്റം
കൊച്ചി: കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്‌ച കൊച്ചിയില്‍ കൊടിയേറും. ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ക്ക് കൂടിയാണ് കൊച്ചിയില്‍ ഞായറാഴ്‌ച തുടക്കം കുറിയ്‌ക്കുന്നത്. കൊടിമര-ഛായാചിത്ര-ദീപശിഖാ റാലികള്‍ സമ്മേളന നഗരിയായ മറൈന്‍ ഡ്രൈവില്‍ സംഗമിച്ചതോടെ സമ്മേളനനഗരി ആവേശതിമിര്‍പ്പിലാണ്.
ഞായറാഴ്‌ച രാവിലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മറൈന്‍ ഡ്രൈവിലെ മഹാത്മാ നഗറില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. തുടര്‍ന്ന് കെപിസിസി എക്‌സിക്യൂട്ടീവ് സമിതിയും വിഷയ നിര്‍ണയ സമിതിയും യോഗം ചേരും. സമ്മേളനത്തില്‍ അവതരിപ്പിയ്‌്ക്കുന്ന പ്രമേയങ്ങളുടെ കരട് യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. ആറ് പ്രമേയങ്ങളാണ് അവതരപ്പിയ്‌ക്കുന്നത്. കേന്ദ്ര മന്ത്രിമാരായ എ.കെ ആന്റണിയും വയലാര്‍ രവിയും കെപിസിസി എക്‌സിക്യൂട്ടീവില്‍ സംബന്ധിയ്‌ക്കും. വൈകിട്ട് 6.30ന് സംസ്‌ക്കാര സാഹിതി പുലരിപ്പാട്ട് നാടകം അവതരിപ്പിയ്‌ക്കും.
തിങ്കളാഴ്‌ച നാലിന് കലൂര്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പ്രസംഗിയ്‌ക്കും. ഇതിന് മുന്നോടിയായുള്ള മഹാറാലിയില്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാന്ന് പ്രതീക്ഷിയ്‌ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ നാല് മേഖലകളില്‍ നിന്നും റാലിയായി സ്റ്റേഡിയത്തിലേക്ക് നീങ്ങും. ചൊവ്വാഴ്‌ച 9.30ന് പ്രതിനിധി സമ്മേളനം സോണിയാ ഗാന്ധി ഉദ്‌ഘാടനം ചെയ്യും. 5000ത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
കേന്ദ്ര മന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, പ്രണാബ് മുഖര്‍ജി, മൊഹ്‌സീന ക്വിദായി, ജി.കെ വാസന്‍, പോണ്ടിച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം തുടങ്ങിയവര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തു തന്നെ നടക്കാനിരിയ്‌ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചയും സമ്മേളനത്തിനിടെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications