കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതികള്‍ രാഷ്ട്രീയക്കാരുടെ മെഗാഫോണാകരുത്‌

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ഇടതുപക്ഷ മന്ത്രിമാര്‍ക്കും യാത്രികര്‍ക്കും എതിരെ മുതലെടുപ്പ് ലക്ഷ്യമിട്ട് ആരോപണങ്ങളുയരുമ്പോള്‍ അതിന്റെ മെഗാഫോണുകളായി കോടതികള്‍ മാറരുതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കിളിരൂര്‍ സംഭവവുമായി ബന്ധപ്പെട്ട്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട തിരുവനന്തപുരം സിജെഎം കോടതിയെ പിണറായി നിശിതമായാണ്‌ വിമര്‍ശിച്ചത്‌.

മന്ത്രി ശ്രീമതിക്കെതിരെ കേസെടുത്ത്‌ അന്വേഷിയ്‌ക്കാന്‍ ഉത്തരവിട്ട തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ ന്യായാധിപനെന്നാണോ വിളിയ്‌ക്കേണ്ടത്‌. രാഷ്ട്രീയ എതിരാളികള്‍ക്ക്‌ എന്തും വിളിച്ചുപറയാനുള്ള അവസരമുണ്ടാക്കുകയാണ്‌ ന്യായാധിപന്‍ ചെയ്‌തത്‌.

കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട്‌ പി.കെ ശ്രീമതിക്കെതിരെ ആരോപണം അന്വേഷണം നടത്തി വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ഒരിക്കല്‍ കോടതി തള്ളിയതാണ്‌. ശ്രീമതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭിണിയാക്കിയെന്നും ആരും ആരോപിക്കില്ലല്ലോ?

ഒരു പെണ്‍കുട്ടിയുടെ പ്രശ്‌നമെന്ന നിലയിലും സ്‌ത്രീകളുടെ ഉന്നമനത്തിനും സഹായത്തിനും വേണ്ടി പ്രവര്‍ത്തിയ്‌ക്കുന്ന സംഘടനയുടെ സെക്രട്ടറിയുമെന്ന നിലയിലാണ്‌ ശ്രീമതി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി. ഓള്‍ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കിളിരൂര്‍ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിയിരുന്നുവെന്നും പണിറായി വിജയന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയ്‌ക്കും യുഡിഎഫിനും വേണ്ടപ്പെട്ടവരെ കേസില്‍ നിന്ന്‌ ഒഴിവാക്കിയാണ്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ കേസ്‌അന്വേഷിച്ചതെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X