വിഎസിനെ മാറ്റുന്ന കാര്യം പരിഗണനയിലില്ല: യച്ചൂരി
ദില്ലി: കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വിഎസ് അച്യുതാനന്ദനെ മാറ്റുന്നകാര്യം പരിഗണനയിലില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി.
ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങളില്ലേയെന്ന ചോദ്യത്തിന് കേരളത്തിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന കമ്മിറ്റിയിലാണ് ചര്‍ച്ചചെയ്യുകയെന്നും അത് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യേണ്ടകാര്യമില്ലെന്നുമായിരുന്നു യച്ചൂരിയുടെ പ്രതികരണം.
അടുത്തമാസം ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല. അതിനായി ഡിസംബറില്‍ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്.
കേന്ദ്രകമ്മിറ്റി ദില്ലിയ്‌ക്ക് പുറത്ത് നടത്താറുണ്ട്. അംഗങ്ങളില്‍ ചിലര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടപ്പോള്‍ അങ്ങനെ തീരുമാനിക്കുകയായിരുന്നു- യച്ചൂരി പറഞ്ഞു.












Click it and Unblock the Notifications