കോട്ടൂരിന് കോഴിയെപ്പോലും കൊല്ലാന്‍ കഴിയില്ല: ജേക്കബ് തൂങ്കുഴി
തൃശൂര്‍: അഭയ കേസില്‍ അറസ്‌റ്റു ചെയ്യപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരിന് ഒരു കോഴിയെപ്പോലും കൊല്ലാന്‍ കഴിയില്ലെന്ന് തൃശൂര്‍ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി.
അതിരൂപത ഞായറാഴ്‌ച തൃശൂരില്‍ സംഘടിപ്പിച്ച വിശ്വാസപ്രഖ്യാപനറാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തൂങ്കുഴി.
ഫാദര്‍ തോമസ് കോട്ടൂരിനെ എനിക്ക് നല്ലപോലെ അറിയാം, അദ്ദേഹത്തിന് ഒരു കോഴിയെപ്പോലും കൊല്ലാന്‍ കഴിയില്ല. കര്‍ത്താവിന്റെ കാല്‍വരിയിലേയ്‌ക്കു കൊണ്ടുപോകുന്നതുപോലെയാണ് അഭയ കേസില്‍ രണ്ടുവൈദികരെയും കന്യാസ്‌ത്രീയെയും അറസ്‌റ്റു ചെയ്‌തു കൊണ്ടുപോയപ്പോള്‍ തോന്നിയത്- അദ്ദേഹം പറഞ്ഞു.
കേസന്വേഷണത്തില്‍ സഭ സഹകരിച്ചിട്ടും സമ്മര്‍ദ്ദം വഴിതടയുന്നുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്. നാര്‍കോ അനാലിസിസും പോളിഗ്രാഫ് ടെസ്റ്റും അശാസ്‌ത്രീയമാണെന്നും തൂങ്കുഴി അഭിപ്രായപ്പെട്ടു.
അഭയ കേസില്‍ കോടതികള്‍ വിധിക്കേണ്ട കാര്യം ചാനലുകള്‍ വിധിക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് എംജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ സിറിയക് തോമസ് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.












Click it and Unblock the Notifications