അഭയ കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ മാറ്റിവച്ചു
കൊച്ചി: അഭയ കേസില്‍ ജാമ്യത്തിനുള്ള ഹര്‍ജി പരിഗണിക്കുമ്പോള്‍ ആഴത്തില്‍ തെളിവുകള്‍ പരിശോധിക്കുന്നത് ശരിയല്ലെന്ന് സിബിഐ.
തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും സിബിഐ അറിയിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് തെളിവു ഹാജരാക്കുന്ന കാര്യത്തില്‍ ഹൈക്കോടതി നിലപാടിനെതിരെ സിബിഐ കോടതിയില്‍ അതൃപ്തി രേഖപ്പെടുത്തിയത്.
എന്നാല്‍ പ്രതികള്‍ കുറ്റം ചെയ്‌തെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ മാത്രമേ ജാമ്യം നിഷേധിക്കാന്‍ കഴിയുകയുള്ളവെന്ന് ഹൈക്കോടതി പറഞ്ഞു.
ഇതിനിടെ അഭയ കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് 18 കന്യാസ്‌ത്രീകള്‍ നല്‍കിയ ഹര്‍ജി 17ാം തിയതിയിലേയ്‌ക്ക് മാറ്റിവച്ചതായി കോടതി അറിയിച്ചു.












Click it and Unblock the Notifications