ചിത്രീകരണത്തിനിടെ നടന്‍ കുഴഞ്ഞുവീണു മരിച്ചു

ചിത്രത്തില്‍ പാമ്പാട്ടിയുടെ വേഷം അഭിനയിക്കാനെത്തിയ കുറവിലങ്ങാട് സ്വദേശി എപി ശ്രീധരന്‍ നായര്‍ എന്ന ശ്രീധര്‍(63) ആണ് ചിത്രീകരണസ്ഥലത്ത് മരിച്ചത്.
തെരുവില്‍ പാമ്പാട്ടി ഇരിക്കുന്ന രംഗം ചിത്രീകരിച്ചതിന് ശേഷം വിശ്രമിക്കവെ ഇദ്ദേഹത്തിന് അസ്വാസ്ഥ്യം അനുഭവപ്പെടുകുയായിരുന്നു. ഇടന്‍തന്നെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തിങ്കളാഴ്‌ചവൈകീട്ട് സംസ്‌കരിക്കും.
ഏതാനും ചില ചിത്രങ്ങളിലും ചില ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ച ശ്രീധരന്‍ മികച്ച ഫോട്ടോഗ്രാഫവും നാടക നടനും കൂടിയാണ്. സൂര്യഗംഗ എന്ന പേരില്‍ സ്വന്തമായി ഒരു നാടക ട്രൂപ്പ് നടത്തിയിരുന്നു. ശ്രീധര്‍ എന്ന പേരില്‍ ഒരു സ്റ്റുഡിയോയും നടത്തുന്നുണ്ട്.
വ്യാപാരി വ്യവസായി സമിതി കുറവിലങ്ങാട് യൂണിറ്റിന്റെ പ്രസിഡന്റാണ്. മരണത്തില്‍ അനുശോചിച്ച് കുറവിലങ്ങാട്ട് ഉച്ചതിരിഞ്ഞ് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പങ്കജവല്ലിയാണ് ഭാര്യ, രാജേഷ്, സുരേഷ് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications