ഭവന വായ്‌പയുടെ പലിശനിരക്ക് കുറച്ചു
ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഭവനവായ്‌പകളുടെ പലിശനിരക്ക് കുറച്ചു. ഇതുപ്രകാരം അഞ്ചു ലക്ഷം രൂപവരെയുള്ള വായ്‌പകളുടെ പലിശ 8.5വും 20ലക്ഷം വരെയുള്ള വായ്‌പകളുടെ പലിശ 9.25ശതമാനവുമായി കുറയും.
പൊതുമേഖലാ ബാങ്ക് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വായ്‌പ എടുക്കുന്ന സമയത്ത് ഉപഭോക്താവില്‍ നിന്നും പ്രൊസസിങ് ചാര്‍ജോ പ്രീ-പെയ്‌മെന്റ് ചാര്‍ജോ ഈടാക്കേണ്ടതില്ലെന്നും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച സാഹചര്യത്തിലാണ് പൊതുമേഖലാ ബാങ്കുകള്‍ പലിശനിരക്ക് കുറച്ചത്. 2009 ജൂണ്‍ 30വരെയായിരിക്കും പുതിയ നിരക്ക് നിലനില്‍ക്കുക.












Click it and Unblock the Notifications