കിളിരൂര്‍ വിഐപി ലിസ്റ്റുമായി ശാരിയുടെ പിതാവ്
കൊച്ചി: വിവാദമായ കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ വിഐപികളുടെ ലിസ്റ്റുമായി ശാരിയുടെ അച്ഛന്‍ വീണ്ടും മുഖ്യമന്ത്രിയെ കാണുന്നുവെന്ന് റിപ്പോര്‍ട്ട്.
നേരത്തേ നല്‍കിയ പരാതികളും കേസിലെ ഫയലുകളും കാണാതായതിനെത്തുടര്‍ന്നാണ് ശാരിയുടെ അച്ഛന്‍ സിഎല്‍ സുരേന്ദ്രന്‍ വീണ്ടും മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ സന്ദര്‍ശന സമയം അനുവദിച്ചുകിട്ടുന്നതിനായി സുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി
ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ഇദ്ദേഹം നേരില്‍ കാണുമെന്നാണ് സൂചന.
മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതിയും വിഐപി ലിസ്റ്റും നേരിട്ട് നല്‍കുമെന്ന് കിളിരൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ രാജു പുഴങ്കരയും ശാരിയുടെ അച്ഛന്‍ സുരേന്ദ്രനും പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications