സാഹിത്യ നിരൂപകന്‍ കെ.പി അപ്പന്‍ അന്തരിച്ചു

മൃതദേഹം തിങ്കളാഴ്‌ച ഉച്ചയ്‌ക്കുമുമ്പ് കൊല്ലത്തേയ്‌ക്ക് കൊണ്ടുപോകും. ചൊവ്വാഴ്‌ചയാണ് സംസ്‌കാരം നടക്കുക. ആധുനിക സാഹിത്യ വിമര്‍ശന മേഖലയിലെ അസ്ഥിത്വവാദത്തിന്റെ ചിന്താധാരയുടെ ശക്തനായി വക്താവായിരുന്നു അദ്ദേഹം.
ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കലഹവും വിശ്വാസവും, തിരസ്‌കാരം, മധുരം നീണ്ട ജീവിതം, മാറുന്ന മലയാള നോവല്‍ തുടങ്ങി ഒട്ടേറെ കൃതികളുടെ രചയിതാവാണ്.
കാര്‍ത്തികയില്‍ പത്മനാഭന്‍ അപ്പന്‍ എന്ന കെപി അപ്പന്‍ 1936ല്‍ ആലപ്പുഴയിലാണ് ജനിച്ചത്. സനാതനധര്‍മ്മ വൈദ്യശാല, എസ്‌ഡി കോളെജ്, മഹാരാജാസ് കോളെജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ആലുവ യുസി കോളെജിലും, ചേര്‍ത്തല എസ്‌എന്‍ കോളെജിലും അധ്യാപകനായിരുന്നു.
1992ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഓമനയാണ് ഭാര്യ. രജിത്, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications