നിര്‍ബ്ബന്ധിച്ച് താലികെട്ടി മാനഭംഗം: യുവാവ് അറസ്റ്റില്‍
കൊല്ലം: മൈബൈല്‍ ഫോണ്‍വഴി ബന്ധം സ്ഥാപിച്ച് കോളെജ് വിദ്യാര്‍ത്ഥിനിയെ കാറിനുള്ളില്‍ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിലായി.
ആലപ്പുഴ മാവേലിക്കര സ്വദേശി മുകേഷ്(21) ആണ് അറസ്റ്റിലായത്. മാവേലിക്കരയിലെ ഒരു മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഇയാള്‍ നാലു മാസം മുമ്പാണ് കൊല്ലം എസ്‌എന്‍ കോളെജിലെ വിദ്യാര്‍ത്ഥിനിയുമായി മൊബൈല്‍ വഴി സൗഹൃദം സ്ഥാപിച്ചത്.
നിരന്തരമായി ഫോണ്‍ചെയ്‌ത് ബന്ധം ദൃഢമാക്കിയ ഇയാള്‍ നവംബര്‍ 20ന് കൊല്ലത്തെത്തി കുട്ടിയെയും കൊണ്ട് മുങ്ങുകയായിരുന്നു. മാവേലിക്കരയിലെ ഒരു ക്ഷേത്രത്തില്‍വച്ച് കുട്ടിയെ നിര്‍ബ്ബന്ധിച്ച് താലികെട്ടി.
തുടര്‍ന്ന് സുഹൃത്തിന്റെ കാറില്‍ ചവറയിലെത്തിയശേഷം കാറിനുള്ളില്‍വച്ച് കുട്ടിയെ മാനഭംഗപ്പെടുത്തി. പത്തൊന്‍പതുകാരിയായ കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുകേഷിനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്‌തത്.












Click it and Unblock the Notifications