മാധ്യമപ്രവര്‍ത്തകര്‍ ബുഷിനെ ചെരുപ്പുകൊണ്ടെറിഞ്ഞു

നൂറി അല്‍മാലിക്കിയുടെ സ്വകാര്യ ഓഫീസിലാണ് സംഭവം നടന്നത്. മാലിക്കിയും ബുഷും ഒന്നിച്ച് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇതിനിടെ ഇറാഖ് യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ബുഷ് പറഞ്ഞയുടനേയാണ് ചെരുപ്പേറുണ്ടായത്.
ബുഷ് യുദ്ധം തീര്‍ന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അല്‍-ബാഗ് ദാദിയ എന്ന ചാനലിന്റെ റിപ്പോര്‍ട്ടറായ മുംതാദര് അല്‍ സെയ്ദി ചാടിയെണീറ്റ് തന്റെ ഷൂസുകള്‍ ഊരി ബുഷിന് നേരെ എറിയുകയായിരുന്നു. പട്ടീ ഇതാ നിനക്ക് ഇറാഖി ജനതയുടെ യാത്രയയപ്പ് ചുംബനം എന്നാക്രോശിച്ചുകൊണ്ടായിരുന്നു സെയ്ദി ആദ്യത്തെ ഷൂ് വലിച്ചെറിഞ്ഞത്.
ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും വേണ്ടിയെന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ രണ്ടാമത്തെ ഷൂ ഏറിഞ്ഞത്. സെയ്ദി ചെരുപ്പൂരിയെറിഞ്ഞ യുടന്‍ മാലിക്കി ഇടപെട്ടതുകൊണ്ട് ബുഷിന് ഏറ് ഏറ്റില്ല.
തുടര്‍ന്ന് സെയ്ദിയെ ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ച് പുറത്തേയ്ക്ക് കൊണ്ടുപോയി. പത്ത് ഇഞ്ച് സൈസുള്ള ഷൂസായിരുന്നു എറിഞ്ഞതെന്ന് മാത്രമാണ് ബുഷ് പ്രതികരിച്ചത്. ബുഷ് കുനിഞ്ഞു നിന്നതുകൊണ്ട് ചെരുപ്പേറ് കൊണ്ടില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞത്.
അറബി സംസ്കാരം അനുസരിച്ച് ചെരുപ്പുകൊണ്ടെറിയുകയെന്നത് ഏറ്റവും നിന്ദ്യമായ കാര്യമായാണ് കരുതപ്പെടുന്നത്. 2003ല്‍ ബാഗ്ദാദിലെ സദ്ദാം പ്രതിമ തകര്‍ക്കപ്പെട്ടപ്പോള്‍ കണ്ടുനിന്ന പലരും പ്രതിമയുടെ മുഖത്ത് ചെരുപ്പൂരി അടിച്ചിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications