പാകിസ്‌താനെതിരെ സൈനിക നടപടിയില്ലെന്ന് ആന്റണി
ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്‌താനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി.
മുംബൈ സംഭവത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്‌താന്‍ തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്ന പക്ഷം ഇന്ത്യ-പാക് ബന്ധം സാധാരണ നിലയില്‍ത്തന്നെ തുടരും.
അതേ സമയം ഏത് തരത്തിലുള്ള സാഹചര്യവും നേരിടാന്‍ ഇന്ത്യ സന്നദ്ധമാണ്. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിമയത്തിന് മുന്നില്‍ കൊണ്ടുവരും-ആന്റണി പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.












Click it and Unblock the Notifications