Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്‌താന്‍ വാക്കുപാലിക്കണം: പ്രണബ്‌

ശ്രീനഗര്‍: പാകിസ്‌താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യയ്‌ക്ക്‌ നല്‍കിയ ഉറപ്പ്‌ പാകിസ്‌താന്‍ പാലിക്കണമെന്ന്‌ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി.

ഇന്ത്യയ്‌ക്ക്‌ ആവശ്യം ഉറപ്പുകള്‍ മാത്രമല്ല ഭീകരതയ്‌ക്കെതിരെയുള്ള ശക്തമായ നടപടികള്‍ കൂടിയാണ്‌. പാകിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതു സംബന്ധിച്ച്‌ മുന്‍ പ്രസിഡന്റ്‌ പര്‍വേശ്‌ മുഷറഫും ഇപ്പോഴത്തെ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാറിയും വാക്കു തന്നിരുന്നു.

എന്നാല്‍ ഉറപ്പുകള്‍ നല്‍കുന്നതല്ലാതെ അവ പാലിക്കപ്പെടുന്നില്ല- പ്രണബ്‌ കുറ്റപ്പെടുത്തി. ശ്രീനഗറില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ പാകിസ്‌താന്‌ ആവശ്യത്തിലധികം തെളിവുകള്‍ നല്‍കിക്കഴിഞ്ഞു. ലഷ്‌കര്‍ ഇ തൊയ്‌ബ ഭീകരന്‍ മസൂദ്‌ അസ്‌ഹറിനെ വിട്ടുതരാന്‍ പാകിസ്‌താന്‍ മടിക്കുന്നതെന്തിനാണ്‌.

രാജ്യാന്തര തലത്തില്‍ തീവ്രവാദത്തിനെതിരെ നടക്കുന്ന പോരാട്ടമാണിത്‌. കശ്‌മീര്‍ പ്രശ്‌നവും മുംബൈ ആക്രമണവും തമ്മില്‍ പ്രശ്‌നമുണ്ടെന്ന്‌ കരുതുന്നില്ല. ഇവ തമ്മില്‍ ബന്ധമില്ല. കശ്‌മീരിലെ പുതിയ സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരും- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+