Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: രേഖകള്‍ കോടതിയിലും ഇല്ല

കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലചെയ്യപ്പെട്ടത്‌ സംബന്ധിച്ച രേഖകള്‍ കോട്ടയം സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ലഭ്യമല്ലെന്ന്‌ കോടതി രേഖാമൂലം അറിയിച്ചു.

കേസില്‍ സിബിഐ അറസ്‌റ്റുചെയ്‌ത ഫാദര്‍ തോമസ്‌ കോട്ടൂരിനുവേണ്ടി സഹോദരന്‍ സൈമണ്‍ കോട്ടൂരായിരുന്നു അഭിഭാഷകന്‍ മുഖേന രേഖകള്‍ക്കായി കോടതിയില്‍ അപേക്ഷ നല്‍കിയത്‌.

കോട്ടയം വെസ്‌റ്റ്‌ പൊലീസ്‌ സ്റ്റേഷനില്‍ ക്രൈംനമ്പര്‍ 187 92 കേസിലെ രേഖകള്‍ കണ്ടെത്തുന്നതിനായി ഓഫീസിലും റെക്കോഡ്‌ റൂമിലും വിശദമായ പരിശോധന നടത്തി. എന്നാല്‍ രേഖകള്‍ ഓഫീസില്‍ ലഭ്യമല്ലെന്ന വിവരമാണ്‌ കോട്ടയം സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേട്ട്‌ അറിയിച്ചിരിക്കുന്നത്‌. ആര്‍ഡിഒ കോടതിയില്‍ അഭയയുടെ അസ്വാഭാവിക മരണത്തിന്‌ കേസ്‌ ഉണ്ടായിരുന്നു.

പ്രഥമ വിവരറിപ്പോര്‍ട്ട്‌, മൊഴി, ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌, ക്രൈംബ്രാഞ്ച്‌ പോലീസ്‌ നല്‍കിയ ചാര്‍ജ്ജിന്റെ കോപ്പി, ക്രൈംബ്രാഞ്ച്‌ കണ്ടെടുത്ത തൊണ്ടിമുതലുകളുടെ പട്ടിക, തൊണ്ടിമുതലുകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ തുടങ്ങിയ രേഖകള്‍ വേണമെന്നാവശ്യപ്പെട്ടാണ്‌ അഭിഭാഷകനായ ജി.അജിത്‌കുമാര്‍ കോടതിയെ സമീപിച്ചിരുന്നത്‌.

കോട്ടൂരിന്റെ അഭിഭാഷകനായ രാമന്‍പിള്ള ഈ രേഖകള്‍ക്കായി നേരത്തെ സിബിഐ കോടതിയെ സമീപിച്ചിരുന്നു. രേഖകള്‍ ലഭ്യമല്ലെന്നാണ്‌ സിബിഐ കോടതിയില്‍ നിന്ന്‌ അദ്ദേഹത്തിന്‌ മറുപടി ലഭിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+