Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമ്യം കിട്ടിയാല്‍ പ്രതികള്‍ ഒളിച്ചോടുമെന്ന്‌ അഭയയുടെ പിതാവ്‌

കൊച്ചി: അഭയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക്‌ ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ടെന്ന്‌ അഭയയുടെ പിതാവ്‌ ഐക്കരക്കുന്നേല്‍ എം തോമസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി.

തുടക്കത്തില്‍ കേസ്‌ അന്വേഷണം സിബിഐ ഏറ്റെടുത്തപ്പോള്‍ ഒന്നാം പ്രതി ഫാദര്‍ തോമസ്‌ കോട്ടൂര്‍ 1997 മാര്‍ച്ച്‌ 10ന്‌ ന്യൂയോര്‍ക്കിലേയ്‌ക്ക്‌ പോയിരുന്നുവെന്ന്‌ സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കുറ്റക്കാരെന്ന്‌ കണ്ടാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്‌ പ്രതികള്‍ ചെയ്‌തിട്ടുള്ളത്‌. പ്രതികള്‍ക്കെതിരായ തെളിവുകളുടെ ന്യായാന്യായങ്ങള്‍ ജാമ്യഹര്‍ജിയില്‍ അഭയയുടെ പിതാവ്‌ ബോധിപ്പിച്ചു.

കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്കു ജാമ്യം കിട്ടാന്‍ അര്‍ഹതയില്ലെന്നും സത്യവാങ്‌മൂലത്തില്‍ ബോധിപ്പിച്ചിട്ടുണ്ട്‌.

ഇതിനിടെ അഭയ കേസുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളില്‍ തന്റെ പേര്‌ പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഫാദര്‍ ജോസ്‌ ചാഴിക്കാട്ട്‌ സിബിഐയെ കണ്ട്‌ നിലപാട്‌ അറിയിച്ചു. അഭയയുടെ കൊലപാതകത്തെക്കുറിച്ച്‌ തനിക്കറിവില്ലെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+