പീഡനം: സന്തോഷ് കുറ്റം നിഷേധിച്ചു
കൊച്ചി: സ്‌ത്രീ പീഡനക്കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവന് കോടതി കുറ്റപത്രം നല്‍കി. കുറ്റപത്രം കോടതി പ്രതിയെ വായിച്ചു കേള്‍പ്പിച്ചു. സന്തോഷ് കുറ്റം നിഷേധിച്ചു.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ സന്തോഷ് മാധവന്‍ പലതരത്തില്‍ പീഡിപ്പിച്ചുവെന്നും മറ്റൊരു യുവതിയെ ബലാല്‍സംഗം ചെയ്‌തുവെന്നുമാണ് പൊലീസ് കേസ്.
സന്തോഷിന്റെ ഡ്രൈവര്‍ തോമസും കേസില്‍ പ്രതിയാണ്. അനാശാസ്യം നടത്താനായി സന്തോഷിന് ഒത്താശ ചെയ്‌തുകൊടുത്തുവെന്നതാണ് തോമസിനെതിരെയുള്ള കുറ്റം.
കേസുകള്‍ എല്ലാം ഒന്നിച്ച് വിചാരണ ചെയ്യണമെന്ന് പ്രതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ 18ലേയ്‌ക്ക് മാറ്റിവച്ചു. ജാമ്യം കിട്ടാത്തതിനാല്‍ സന്തോഷ് ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ സബ്‌ജയിലിലാണ്. ജാമ്യഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications