കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്‌ സമ്മേളനവേദിയില്‍ ശശി തരൂര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ്‌ സംസ്ഥാന സമ്മേളനവേദിയില്‍ മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ശശി തരൂരും. പന്തളം സുധാകരനൊപ്പമാണ്‌ തരൂര്‍ സമ്മേളനവേദിയില്‍ എത്തിയത്‌.

സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു.

സദസിന്റെ മുന്‍നിരയില്‍ത്തന്നെ ഇരിപ്പുറപ്പിച്ച തരൂരിനെ നിമിഷങ്ങള്‍ക്കുള്ളില്‍ മാധ്യമപ്പട വളഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തയ്യാറാണെങ്കില്‍ മത്സരിക്കാന്‍ താന്‍ ഒരുക്കമാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ക്ഷണിച്ചതുകൊണ്ടാണ്‌ സമ്മേളനത്തിന്‌ എത്തിയത്‌. തീവ്രവാദത്തെക്കുറിച്ച്‌ സംസാരിക്കാനാണ്‌ എന്നെ നിയോഗിച്ചിരിക്കുന്നത്‌. അല്ലാതെ തല്‍ക്കാലം പാര്‍ട്ടിയില്‍ മറ്റു സ്ഥാനങ്ങളൊന്നും വാഗ്‌ദാനം ചെയ്‌തിട്ടില്ല. പൊതുജനസേവനമാണ്‌ മുമ്പും ചെയ്‌തിരുന്നതെന്നും അതിപ്പോഴും തുടരുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

ചൊവ്വാഴ്‌ച നടക്കുന്ന കോണ്‍ഗ്രസ്‌ പ്രതിനിധി സമ്മേളനത്തില്‍ തരൂരിന്റെ ക്ലാസ്‌ ഉണ്ടാകുമെന്ന്‌ അറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X