ബുഷിനെ എറിഞ്ഞ ഷൂസിന് മോഹവില
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ എറിയാനായി ഉപയോഗിച്ച ഷൂസിന് ഒരു കോടി ഡോളര്‍(48കോടി രൂപ) നല്‍കാമെന്ന് സൗദി പൗരന്‍.
തെക്കന്‍ മേഖലയിലെ അസീര്‍ സ്വദേശിയും അധ്യാപകനുമായ ഹസന്‍ മുഹമ്മദ് മഖാഫയാണ് ഷൂവിന് വന്‍തുക വാഗ്‌ദാനം ചെയ്‌തുകൊണ്ട് മുന്നോട്ടുവന്നത്. അറബ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
കാലിലണിയുന്ന ഷൂസല്ല സ്വാതന്ത്ര്യത്തിന്റെ പട്ടം എന്നാണ് ബുഷിനെ എറിഞ്ഞ ഷൂസിനെ ഇയാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഷൂ എന്ന നിലയ്‌ക്കല്ല താന്‍ ഇത്രയധികം വില നല്‍കാന്‍ തയ്യാറായതെന്നും മറിച്ച് അറബ് ഇസ്ലാമിക ലോകത്ത് അധിനിവേഷം നടത്തി അഭിമാനക്ഷതം വരുത്തിയതില്‍ നിന്നുള്ള മോചനത്തിന്റെ പ്രതീകമായാണ് താനതിനെ കാണുന്നതെന്നും മഖാഫ വിശദീകരിച്ചു.
ഷൂ കൈമാറാന്‍ സന്നദ്ധമാണെങ്കില്‍ പണം ഉടന്‍തന്നെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ ബുഷിനെ ഷൂസുകൊണ്ടെറിഞ്ഞ അല്‍ബ്‌ഗ് ദാദിയ ചാനല്‍ പ്രവര്‍ത്തകനെ പൊലീസ് വിട്ടയയ്‌ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications