ഷൂസേര് വീഡിയോ യൂട്യൂബില്‍ ഹിറ്റ്
വാഷിങ്‌ടണ്‍: ഇറാഖ് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ഷൂവെറിഞ്ഞ വീഡിയോ യുട്യൂബില്‍ ഹിറ്റാകുന്നു.
ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട 20 വീഡിയോകളില്‍ 11ാം സ്ഥാനത്താണ് ഷൂ എറിയല്‍ വീഡിയോ സ്ഥാനം പിടിച്ചിരിക്കുന്നത്. യൂട്യൂബിലെ വിവിധ സന്ദര്‍ശകര്‍ ഷൂ എറിയലിന്റെ പലതരത്തിലുള്ള വിഡിയോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുഷിനുനേരെ ഷൂസെറിയുന്നതിന്‍റെ വീഡിയോ കാണൂ,
ഇതില്‍ ചിലത് 5000,000ത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. മറ്റുപലതിലും 100,000ലേറെ സന്ദര്‍ശകര്‍ കയറിയിട്ടുണ്ട്. മണിക്കൂറില്‍ ചുരുങ്ങിയത്
209 ആളുകള്‍ ഈ വീഡിയോകാണാന്‍ എത്തുന്നുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട 5,000 തരത്തിലുള്ള വിഡിയോകള്‍ 8,145,000 ആളുകള്‍ കണ്ടുകഴിഞ്ഞു.
ഇറാഖില്‍ സന്ദര്‍ശനം നടത്തിയ ബുഷ് ഞായറാഴ്‌ച പ്രധാനമന്ത്രി നൂറി അല്‍ മാലിക്കുമായി സംയുക്തമായി മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന
ചെയ്യുന്നതിനിടെ ഒരു ചാനല്‍ പ്രവര്‍ത്തകനായ മുന്ദാസര്‍ അല്‍ സെയ്‌ദി തന്റെ ഷൂസുകള്‍ അഴിച്ച് ബുഷിന് നേരെ എറിയുകയായിരുന്നു. ഇറാഖിന്റെ വിടവാങ്ങാല്‍ ചുംബനമെന്നാക്രോശിച്ചുകൊണ്ടായിരുന്നു സെയ്‌ദി ബുഷിന് നേരെ ഷൂസ് എറിഞ്ഞത്.












Click it and Unblock the Notifications