ജമ്മു-കശ്‌മീരില്‍ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 16 മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞടുപ്പില്‍ മുഫ്‌തി മുഹമ്മദ് സയീദ്, ഗുലാം നബി ആസാദ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ 271 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
കനത്ത സുരക്ഷാ സംവിധാനങ്ങളാണ് വോട്ടെടുപ്പിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. 20000 സുരക്ഷാ ഉദ്യോഗസ്ഥരെയും 10000 പൊലീസുകാരെയുമാണ് അധികമായി വിന്യസിച്ചിരിക്കുന്നത്. അനന്ത്‌നാഗ്, കുല്‍ഗാം, ദോഡ, രംബാന്‍, കിഷ്‌ത്വാര്‍ ജില്ലകളിലാണ് ബുധനാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്.
ചില സ്ഥലങ്ങളിലുള്ള കനത്ത മഞ്ഞുവീഴ്‌ചയും മഴയുമുള്ളതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് പോളിങിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞയാഴ്‌ച നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവംകൂടി കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications