കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്ക്‌ നടി ഭാര്‍ഗവി കൊല്ലപ്പെട്ട നിലയില്‍

  • By Staff
Google Oneindia Malayalam News

 Bhargavi
ഹൈദരാബാദ്‌: തെലുങ്ക്‌ സനിമ, സീരിയില്‍ നടിയും ടെലിവിഷന്‍ അവതാരകയുമായി ഭാര്‍ഗവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൈദരാബാദ്‌ ജൂബിലെ ഹില്‍സിലെ ഫ്‌ളാറ്റിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

ഇവരുടെ കാമുകനാണെന്ന്‌ കരുതുന്ന പ്രവീണ്‍ കുമാറിന്റെ മൃതദേഹവും സമീപത്തുനിന്നും കണ്ടെത്തി. ഭാര്‍ഗവിയെ കുത്തിക്കൊന്ന ശേഷം പ്രവീണ്‍ സയനൈഡ്‌ കഴിച്ച്‌ ജീവനൊടുക്കുകായിരുന്നുവെന്നാണ്‌ പൊലീസിന്റെ നിഗമനം.

അഷ്ട-ചെമ്മ എന്ന ചിത്രത്തില്‍ ചെയ്‌ത വേഷം ശ്രദ്ധനേടിയതോടെയാണ്‌ ചലച്ചിത്രരംഗത്ത്‌ ഭാര്‍ഗവിയ്‌ക്ക്‌ തിരക്കേറിയത്‌. ഒപ്പം തന്നെ ജനപ്രിയ സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ചലച്ചിത്രരംഗത്തെ നില മെച്ചപ്പെട്ടതോടെ നടി പ്രവീണിനെ തഴഞ്ഞ്‌ പുതിയൊരാളുമായി പ്രണയത്തിലായെന്ന്‌ പൊലീസ്‌ പറയുന്നു. ഇതില്‍ രോഷാകുലനായ പ്രവീണ്‍ കൊലനടത്തി ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

കരാറില്‍ ഒപ്പുവച്ചതുപ്രകാരം പുതിയൊരു തെലുങ്ക്‌ ചിത്രത്തില്‍ ചൊവ്വാഴ്‌ച അഭിനയിച്ച്‌ തുടങ്ങേണ്ടതായിരുന്നു ഭാര്‍ഗവി. അവരെ കൊണ്ടുപോകാന്‍ രാവിലെ യൂണിറ്റംഗങ്ങള്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ കാത്തിരിക്കാന്‍ പറഞ്ഞ്‌ ഭാര്‍ഗവി മുകള്‍ നിലയിലേയ്‌ക്ക്‌ പോയി.

ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാതായപ്പോള്‍ യൂണിറ്റംഗങ്ങള്‍ കാര്യം പൊലീസിനെ അറിയിച്ചു. പൊലീസെത്തി മുറിയുടെ വാതില്‍ പൊളിച്ച്‌ അകത്ത്‌ കയറിയപ്പോഴാണ്‌ ഭാര്‍ഗവിയുടെയും പ്രവീണിന്റെയും മൃതദേഹം കണ്ടത്‌.

പ്രവീണിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ താനും ഭാര്‍ഗവിയും രണ്ടുവര്‍ഷം മുമ്പ്‌ വിവാഹം ചെയ്‌തിട്ടുണ്ടെന്നാണ്‌ പ്രവീണ്‍ എഴുതിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X