കണ്ണൂരില്‍ സിപിഎമ്മുകാരന്‍ വെട്ടേറ്റുമരിച്ചു
മട്ടന്നൂര്‍(കണ്ണൂര്‍): മട്ടന്നൂരിലെ ഉരുവച്ചാലിലുണ്ടായ സിപിഎം-എന്‍ഡിഎഫ് സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ഉരുവച്ചാല്‍ കിഴക്കേപ്പുറത്ത് വീട്ടില്‍ കെപി സജീവ്(24) ആണ് മരിച്ചത്.
സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപെട്ട 15 പേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. വെട്ടേറ്റ സജീവനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഉരുവച്ചാല്‍-മണക്കായി റോഡില്‍ കടപ്പുറം എന്ന സ്ഥലത്ത് രാത്രി എട്ടുമണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഒരു വീടിന് നേരെയും ആക്രമണമുണ്ടായി. സംഘഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ ഇരുവിഭാഗവും പരസ്‌പരം പഴിചാരുകയാണ്.
മട്ടന്നൂര്‍ സിഐ വിഎന്‍ വിശ്വനാഥന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications