അഭയ കേസ് പ്രതികളുടെ ജാമ്യം: സിബിഐയുടെ ആവശ്യം കോടതി തള്ളി
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവയ്‌ക്കണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് കെ. ഹേമ തള്ളി.
പ്രതികള്‍ക്കെതിരായ തെളിവുകള്‍ സിബിഐ വെളിപ്പെടുത്തണമെന്ന് ഹേമ നിര്‍ദ്ദേശം നല്‍കി. പ്രതികളുടെ ജാമ്യാപേക്ഷ ഹേമയുടെ ബഞ്ചില്‍ നിന്നും മാറ്റണമെന്ന സിബിഐയുടെ അപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് കേസിലെ വാദം മാറ്റി വയ്‌ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.
എന്നാല്‍ അപേക്ഷയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ കേസില്‍ വാദം തുടരുകയാണെന്ന് ജസ്റ്റിസ് ഹേമ അറിയിച്ചു. ബെഞ്ച് മാറ്റുന്നത് തീരുമാനമായാല്‍ കേസില്‍ വിധി പറയുന്നത് മാറ്റിവയ്‌ക്കും. കേസ് പഠിക്കാതെയാണ് സിബിഐ അഭിഭാഷകന്‍ വാദിക്കുന്നതെന്നും കോടതിയുടെ ചോദ്യങ്ങള്‍ക്ക് സിബിഐ വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്നും ജസ്‌റ്റിസ് ഹേമ അഭിപ്രായപ്പെട്ടു.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ റിമാന്റ് കാലാവധി ഡിസംബര്‍ 29വരെ നീട്ടിക്കൊണ്ട് ചൊവ്വാഴ്‌ച കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications