ദില്ലിയില്‍ വിഎസിനെ അനുകൂലിച്ച് പോസ്‌റ്റര്‍
ദില്ലി: ദില്ലിയില്‍ വിഎസ് അച്യുതാനന്ദനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്‌റ്ററുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എഎന്‍ഐ,. കേരള ഹൗസ്, എകെജി ഭവന്‍ പരിസരങ്ങളിലാണ് വിഎസിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്.
രാവിലെ പോസ്‌റ്റര്‍ കണ്ട ചില സിപിഎം പ്രവര്‍ത്തകര്‍ അവ കീറിക്കളഞ്ഞിട്ടുണ്ട്. കിളിരൂര്‍ കേസ് ഫയല്‍ മുക്കിയ ഓഫീസ് സ്റ്റാഫിനെ അവിശ്വസിക്കണമെന്ന് പറയുന്ന പോസ്‌റ്ററില്‍ പിണറായിയെ വിമര്‍ശിക്കുന്നുണ്ട്. ഒപ്പം ഷൊര്‍ണൂരിലുണ്ടായ പരാജയത്തില്‍ പാര്‍ട്ടി പാഠം പഠിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
കിളിരൂര്‍, കവിയൂര്‍ കേസില്‍ ഉള്‍പ്പെട്ടവരെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. പിണറായി പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. ലാവലിന്‍ കേസിനെ പിണറായിയും ജയരാജനും ഭയപ്പെടുന്നതെന്തിനാണ്.
പാര്‍ട്ടി നേതൃത്വത്തില്‍ പെണ്‍വാണിഭക്കാരും മാഫിയകളും കുടിയേറിയിരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പോസ്‌റ്ററുകളില്‍ ഉള്ളത്.
വ്യാഴാഴ്‌ച പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താനായി വിഎസ് ദില്ലിയിലെത്തുന്നതിന്റെ പശ്ചാത്തലത്തിലാകാം പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണഅ കരുതുന്നത്.












Click it and Unblock the Notifications