കത്തെഴുതി സച്ചിന്‍ ഹൃദയങ്ങളില്‍ ഇടം നേടി

ഇവര്‍ക്ക് ഇപ്പോള്‍ സച്ചിനോട് പഴയതിലും സ്‌നേഹമാണ്. കാരണമെന്തെന്നല്ലേ? ഇവിടെ താന്‍ വാങ്ങിയ പഴയ വീട് പൊളിച്ച് പുതിയ വീടുണ്ടാക്കുമ്പോള്‍ അയല്‍ക്കാര്‍ക്കുണ്ടാകുന്ന വൈഷമ്യത്തില്‍ സച്ചിന്‍ അവരോട് മാപ്പു ചോദിച്ചിരിക്കുന്നു.
വെറുതെ അങ്ങ് മാപ്പു ചോദിച്ചതല്ല. രേഖാമൂലം ഒരു കത്തെഴുതിയാണ് സച്ചിന്‍ അയല്‍ക്കാരെ കയ്യിലെടുത്തിരിക്കുന്നത്. സച്ചിന്റെ കത്ത് ലഭിച്ചതിന്റെ ആഹ്ലാദത്തിലും ആശ്ചര്യത്തിലുമാണ് പെരിക്രോസ് ഭാഗത്തെ ആളുകള്‍. സച്ചിന്റെ മാന്യതയും എളിമയും കത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ കത്തിലൂടെ സച്ചിന്‍ ഞങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു.
സച്ചിന് ഞങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ട്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്. എന്നാല്‍ സച്ചിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു സമീപനമുണ്ടായത് ഞങ്ങളെ ആശ്ചര്യപ്പെടുത്തി. ഞങ്ങള്‍ പൂര്‍ണ ഹൃദയത്തോടെ സച്ചിനെഅയല്‍ക്കാരനായി വരവേല്‍ക്കുന്നു- അയല്‍ക്കാര്‍ ഒരുമിച്ച് പറയുന്നു.
പെരിക്രോസ് റോഡിലെ ദോരബ്‌വില്ല 2008 ആദ്യമാണ് സച്ചിന്‍ സ്വന്തമാക്കിയത്. ഇപ്പോഴുള്ള കെട്ടിടം പൊളിച്ചുകളഞ്ഞ് പുതിയ ഒരു ബഹുനിലക്കെട്ടിടം പണിയാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. രണ്ടുമാസം മുമ്പാണ് ഇവിടെ പണി തുടങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും.












Click it and Unblock the Notifications