എണ്ണ വില വീണ്ടും ഇടിഞ്ഞു
ന്യൂയോര്‍ക്ക്: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു. ബാരലിന് വില 36 ഡോളറായാണ് കുറഞ്ഞിരിക്കുന്നത്. എണ്ണ ഉല്‍പാദനം കുറയ്‌ക്കാനുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനത്തിന് പോലും വിലയിടിവ് പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞില്ല. 2004 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന വിലയാണിത്. വ്യാഴാഴ്‌ച വിലയില്‍ ഒമ്പത് ശതമാനം ഇടിവുണ്ടായി. മേരിക്കന്‍ വിപണിയില്‍ വ്യാഴാഴ്‌ച എണ്ണയുടെ വില ഒരു ഘട്ടത്തില്‍ വീപ്പയൊന്നിന് 39.19 ഡോളര്‍ വരെ താണു. ഇതിന്റെ പ്രതിഫലനമെന്നവണ്ണം ഇന്ത്യന്‍ വിപണിയില്‍ വില 3.12 ശതമാനം ഇടിഞ്ഞ് വീപ്പയൊന്നിന് 2145 രൂപയായി. ലണ്ടന്‍ ബ്രന്‍ഡ് ക്രൂഡ് വില 4.8 ശതമാനം കുറഞ്ഞ് 43, 36 ഡോളറായി. ജനുവരി ഒന്ന് മുതല്‍ പ്രതിദിന ഉല്‍പാനത്തില്‍ 20 ലക്ഷം വീപ്പയുടെ കുറവാണ് ഒപെക് നടപ്പാക്കുന്നത്. ജൂലൈയില്‍ എണ്ണവില വീപ്പയ്‌ക്ക് 147 ഡോളറില്‍ എത്തിയിരുന്നു.












Click it and Unblock the Notifications